ബജറ്റ് റിപ്പോർട്ട് 2026-27

 

ബജറ്റ് റിപ്പോർട്ട് 2026-27
നമ്മുടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗത്തിലെയും പൊതു ജനങ്ങളുടെ ക്ഷേമത്തിനും അവർ വസിക്കുന്ന വാർഡിലെ വികസന പ്രവർത്തനങ്ങൾക്കും ഈ ബൃഹത്തായ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതാണ്. നിലവിലുള്ള വിഭവങ്ങളെയും ഏജൻസികളെയും പ്രയോജനപ്പെടുത്തി ഈ ബഡ്ജറ്റിൽ കുറിച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം.
നമ്മുടെ ഗ്രാമപഞ്ചായത്തിലെ പദ്ധതികൾക്ക് സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളും. നിലവിലുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗ്രാമപഞ്ചായത്തിൻ്റെ സാമ്പത്തിക സ്ഥിതി താഴെ പറയുന്ന വിധമാണ്:
  • 31,04,25,082 രൂപ വരവും 29,38,92,537 രൂപ ചെലവും 1,65,32,545 രൂപ നീക്കിയിരിപ്പുമുള്ള 2024-25 വർഷത്തെ പുതുക്കിയ ബഡ്ജറ്റും
  • 35,04,39,700 രൂപ വരവും 21,48,90,000 രൂപ ചെലവും 13,55,49,700 രൂപ നീക്കിയിരിപ്പുമുള്ള 2025-26 വർഷത്തെ പുതിയ ബഡ്ജറ്റും ഈ സഭയുടെ മുൻപിൽ അവതരിപ്പിക്കുന്നു.
ഈ ബഡ്ജറ്റ് ഗ്രാമപഞ്ചായത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രത്യാശിക്കുന്നു.
കെ കെ രവി മാസ്റ്റർ
വൈസ് പ്രസിഡൻ്റ് & ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

ബജറ്റ് 2026-27
  • ബജറ്റ് റിപ്പോർട്ട് 2026-27