ജൻഡർ റിസോഴ്സ് സെൻറർ (GRC)
ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ജൻഡർ റിസോഴ്സ് സെൻറർ (GRC) സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ആവശ്യമായ നിയമപിന്തുണ, സാമൂഹ്യ ശാക്തീകരണം, തൊഴിൽ പരിശീലനം, മാനസികാരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു പഞ്ചായത്ത് തല കമ്മിറ്റിയാണ്.
(1) ഗ്രാമപഞ്ചായത്തിൻറെ വനിതാ ഘടക പദ്ധതി (WCP) യുക്തി ഭദ്രമായ അടിത്തറയിൽ
തയ്യാറാക്കുകയും ഫലപ്രദമായ നിർവ്വഹണം നടക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
(2) പ്രദേശത്തെ സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിന് ആവശ്യമായ
പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക.
(3) തദ്ദേശസ്ഥാപന പരിധിക്കത്ത് താമസിക്കുന്ന ട്രാൻസ് ജെൻഡർ/ഇന്റർ സെക്സ്
വ്യക്തികളുടെ അവസ്ഥയും പദവിയും മനസ്സിലാക്കുകയും അവ മെച്ചപ്പെടുത്തുന്നതിനുള്ള
പ്രവർത്തനങ്ങളും ഇടപെടലുകളും നടത്തുകയും ചെയ്യുക.
(4) തദ്ദേശഭരണ സ്ഥാപനങ്ങളും ഘടക സ്ഥാപനങ്ങളും ജെൻഡർ സൗഹൃദമാക്കുന്നതിന്
ഇടപെടലുകൾ നടത്തുക.
(5) ലിംഗപദവി/ സ്ത്രീപദവി പഠനം നടത്തുക.
(6) ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിശീലനം, ബോധവൽക്കരണം,
കൗൺസിലിംഗ് തുടങ്ങിയവയ്ക്ക് പിന്തുണ നൽകുക.
(7) തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ള എല്ലാ ജെൻഡർ റിലേറ്റഡ് പ്രവർത്തനങ്ങൾക്കും
ഉള്ള വൈദഗ്ദ്ധ്യം, പിന്തുണ, ഏകോപനം പരിശീലനം മുതലായവ നൽകുക.