ഹരിതകർമ്മസേന സംഗമവും പരിശീലനവും നടത്തി

ഹരിതകർമ്മസേന സംഗമവും പരിശീലനവും നടത്തി

ചെങ്ങളായി: സ്വച്ഛതാ ഹി സേവാ, നിർമലം ക്യാംപയിൻ, വർണോദയം എന്നീ പരിപാടികളുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനാംഗങ്ങളുടെ സംഗമവും പരിശീലനവും സംഘടിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി. അമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. ഹരിതകർമ്മസേനയിൽ പുതുതായി പ്രവേശനം നേടിയ 13 അംഗങ്ങളെ ചടങ്ങിൽ സേനയിലേക്ക് സ്വാഗതം ചെയ്തു.ഹരിതകർമ്മസേനാംഗങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ ഭരണസമിതി അംഗങ്ങൾ അനുമോദിച്ചു. ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ബിന്ദു വി., ബിന്ദു സി.എം. എന്നിവരെയും രമ്യമോൾ, റീജ പി.വി. എന്നിവരെയും വൈസ് പ്രസിഡന്റ് സമ്മാനങ്ങൾ നൽകി ആദരിച്ചു.ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്സൺ സുജന ഹരിതകർമ്മസേനാംഗങ്ങൾക്കായി പരിശീലന ക്ലാസ് നടത്തി. പഞ്ചായത്ത് സെക്രട്ടറി ഇ.പി. സുധീഷ്, അസിസ്റ്റന്റ് സെക്രട്ടറി താഹിറ പി.യു. എന്നിവർ സംസാരിച്ചു.

ഹരിതകർമ്മസേന സംഗമവും പരിശീലനവും നടത്തി