ജൻഡർ റിസോഴ്‌സ് സെൻറർ  (GRC)

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ജൻഡർ റിസോഴ്‌സ് സെൻറർ (GRC) സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ആവശ്യമായ നിയമപിന്തുണ, സാമൂഹ്യ ശാക്തീകരണം, തൊഴിൽ പരിശീലനം, മാനസികാരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു പഞ്ചായത്ത് തല കമ്മിറ്റിയാണ്.

 ​(1) ഗ്രാമപഞ്ചായത്തിൻറെ വനിതാ ഘടക പദ്ധതി (WCP) യുക്തി ഭദ്രമായ അടിത്തറയിൽ 

     തയ്യാറാക്കുകയും ഫലപ്രദമായ നിർവ്വഹണം നടക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

 ​(2)  പ്രദേശത്തെ സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിന് ആവശ്യമായ 

      പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക. 

(3) തദ്ദേശസ്ഥാപന പരിധിക്കത്ത് താമസിക്കുന്ന ട്രാൻസ് ജെൻഡർ/ഇന്റർ സെക്സ്  

     വ്യക്തികളുടെ അവസ്ഥയും പദവിയും മനസ്സിലാക്കുകയും അവ മെച്ചപ്പെടുത്തുന്നതിനുള്ള 

     പ്രവർത്തനങ്ങളും ഇടപെടലുകളും നടത്തുകയും ചെയ്യുക. 

​(4) തദ്ദേശഭരണ സ്ഥാപനങ്ങളും ഘടക സ്ഥാപനങ്ങളും ജെൻഡർ സൗഹൃദമാക്കുന്നതിന് 

     ഇടപെടലുകൾ നടത്തുക. 

(5) ലിംഗപദവി/ സ്ത്രീപദവി പഠനം നടത്തുക. 

(6) ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിശീലനം,    ബോധവൽക്കരണം,

    കൗൺസിലിംഗ് തുടങ്ങിയവയ്ക്ക് പിന്തുണ നൽകുക.

 ​(7) തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ള എല്ലാ ജെൻഡർ റിലേറ്റഡ് പ്രവർത്തനങ്ങൾക്കും 

     ഉള്ള വൈദഗ്ദ്ധ്യം, പിന്തുണ, ഏകോപനം പരിശീലനം മുതലായവ നൽകുക.