സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍
കര്‍ഷക തൊഴിലാളി പെന്‍ഷന്‍
കൃഷിത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍. പ്രായാധിക്യം മൂലം തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അടിസ്ഥാന സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 2000 രൂപ പ്രതിമാസം ലഭിക്കുന്നു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ https://welfarepension.lsgkerala.gov.inഎന്ന വെബ് സൈറ്റ് മുഖാന്തിരം ഒണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
2. പ്രായം 60 വയസോ അതിനു മുകളിലോ ആയിരിക്കണം
3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
4. അപേക്ഷക(ന്‍) 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസ ക്കാരനായിരിക്കണം
5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്
6. അപേക്ഷക(ന്‍) ഭൂവുടമയുടെ കീഴില് 10 വര്‍ഷമോ അതില്‍ കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
8. അപേക്ഷക(ന്‍) കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
10. അപേക്ഷക(ന്‍) തോട്ടം തൊഴിലാളി ആയിരിക്കരുത്
11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.
12. അപേക്ഷക(ന്‍) അഗതിയായിരിക്കണം
13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
14. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല),ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു .
15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
16. അപേക്ഷക(ന്‍) യാചകരായിരിക്കരുത്
17. അപേക്ഷക(ന്‍) അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല
18. അപേക്ഷക(ന്‍) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
19. അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിക്കാൻ സമർപ്പിക്കേണ്ട രേഖകൾ
1. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള വിടുതല്‍ സാക്ഷ്യപത്രം
2. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
3. സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
4. വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
5. ആധാര്‍ കാര്‍ഡ്
6. ഇലക്ട്രല്‍ കാര്‍ഡ്
7. റേഷന്‍ കാര്‍ഡ്
8. ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
9. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍
ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതി (Indira Gandhi National Old Age Pension Scheme – IGNOAPS) ഇന്ത്യ സർക്കാർ നടപ്പാക്കുന്ന ഒരു സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ്. ഇത് Ministry of Rural Developmentയുടെ National Social Assistance Programme (NSAP) പദ്ധതിയുടെ ഭാഗമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 2000 രൂപ പ്രതിമാസം ലഭിക്കുന്നു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ https://welfarepension.lsgkerala.gov.inഎന്ന വെബ് സൈറ്റ് മുഖാന്തിരം ഒണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
2. അപേക്ഷക(ന്‍) അഗതിയായിരിക്കണം
3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
4. അപേക്ഷക(ന്‍) മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്
6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല),ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു .
7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
8. അപേക്ഷക(ന്‍) യാചകനാകാന്‍ പാടില്ല
9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
10. അപേക്ഷക(ന്‍) അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.
12. അപേക്ഷക(ന്‍) 60 വയസോ അതിനു മുകളിലോ ആയിരിക്കണം
13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
14. അപേക്ഷക(ന്‍) കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
16. അപേക്ഷക(ന്‍) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
17. അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കാൻ സമർപ്പിക്കേണ്ട രേഖകൾ
1. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
2. സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
3. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
4. ആധാര്‍ കാര്‍ഡ്
5. ഇലക്ട്രല്‍ കാര്‍ഡ്
6. റേഷന്‍ കാര്‍ഡ്
7. ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
8. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ സ്കീം (Indira Gandhi National Disability Pension Scheme – IGNDPS) ഇന്ത്യ സർക്കാർ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. ഇത് National Social Assistance Programme (NSAP) പദ്ധതിയുടെ ഭാഗമായും Ministry of Rural Development മുഖേനയും നടപ്പാക്കപ്പെടുന്നു. ഗുരുതര വൈകല്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്ക് പ്രതിമാസ ധനസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 2000 രൂപ പ്രതിമാസം ലഭിക്കുന്നു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ https://welfarepension.lsgkerala.gov.inഎന്ന വെബ് സൈറ്റ് മുഖാന്തിരം ഒണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം - അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
2. അപേക്ഷകന്‍ അഗതിയായിരിക്കണം.
3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
4. മറ്റേതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന /അപേക്ഷിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ,ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു .
5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്
6. അപേക്ഷക(ന്‍) യാചകനാകാന്‍ പാടില്ല
7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
8. അപേക്ഷക(ന്‍) അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
10. അപേക്ഷക(ന്‍) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.
12. അപേക്ഷക(ന്‍) അവശത തളിയിക്കുന്ന മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാർഡ് ഹാജരാക്കണം
13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
14. അപേക്ഷക(ന്‍) പ്രായ പരിധി ഇല്ല
15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
16. അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ അനുവദിക്കാൻ സമർപ്പിക്കേണ്ട രേഖകൾ
1. സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
2. ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
3. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
4. ആധാര്‍ കാര്‍ഡ്
5. ഇലക്ട്രല്‍ കാര്‍ഡ്
6. റേഷന്‍ കാര്‍ഡ്
7. ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
8. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
9. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
50വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. വിവാഹിതരാകാതെ ജീവിതം നയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 2000 രൂപ പ്രതിമാസം ലഭിക്കുന്നു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ https://welfarepension.lsgkerala.gov.inഎന്ന വെബ് സൈറ്റ് മുഖാന്തിരം ഒണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
2. അപേക്ഷകയുടെ വയസ് 50 വയസ്സ് പൂര്‍ത്തി ആയിരിക്കണം
3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
4. അപേക്ഷക അവിവാഹിതയായിരിക്കണം
5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്
6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല.(വികലാംഗരാണെങ്കില്‍ ബാധകമല്ല)(ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു ).
7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
8. അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
10. അപേക്ഷക യാചകയാകാന്‍ പാടില്ല
11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.
12. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
14. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
16. കേരള സംസ്ഥാനത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം
17. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാര്‍ക്കും അപേക്ഷിക്കാം
18. അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കാൻ സമർപ്പിക്കേണ്ട രേഖകൾ
1. വിവാഹിതയല്ല എന്നു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
2. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
3. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
4. ആധാര്‍ കാര്‍ഡ്
5. ഇലക്ട്രല്‍ കാര്‍ഡ്
6. റേഷന്‍ കാര്‍ഡ്
7. ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
8. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
9. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം
ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ സ്കീം (Indira Gandhi National Widow Pension Scheme – IGNWPS) ഇന്ത്യ സർക്കാർ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. ഇത് National Social Assistance Programme (NSAP) പദ്ധതിയുടെ ഭാഗമായും Ministry of Rural Development മുഖേനയും നടപ്പാക്കപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് പ്രതിമാസ ധനസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 2000 രൂപ പ്രതിമാസം ലഭിക്കുന്നു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ https://welfarepension.lsgkerala.gov.inഎന്ന വെബ് സൈറ്റ് മുഖാന്തിരം ഒണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
2. അപേക്ഷക(ന്‍) അഗതിയായിരിക്കണം
3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
4. അപേക്ഷക(ന്‍) മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്
6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല),ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു .
7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
8. അപേക്ഷക(ന്‍) യാചകനാകാന്‍ പാടില്ല
9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
10. അപേക്ഷക(ന്‍) അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.
12. അപേക്ഷക(ന്‍) 60 വയസോ അതിനു മുകളിലോ ആയിരിക്കണം
13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
14. അപേക്ഷക(ന്‍) കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
16. അപേക്ഷക(ന്‍) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
17. അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം അനുവദിക്കാൻ സമർപ്പിക്കേണ്ട രേഖകൾ
1. ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് /കാണാതായി 7 വര്‍ഷം കഴിഞ്ഞ/ഉപേക്ഷിച്ച് പോയി എന്ന സര്‍ട്ടിഫിക്കറ്റ് (50 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രം )
2. അപേക്ഷിക്കുന്ന സമയത്ത് 2 വര്‍ഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
3. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
4. ആധാര്‍ കാര്‍ഡ് കോപ്പി
5. ഇലക്ട്രല്‍ കാര്‍ഡ് കോപ്പി
6. റേഷന്‍ കാര്‍ഡ് കോപ്പി
7. ബാങ്ക് പാസ്സ് ബുക്ക് കോപ്പി(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
8. പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യ പത്രം
9. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
10. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്