കാഴ്ചപ്പാടും ദൗത്യവും
ചെങ്ങളായി ഗ്രാമപഞ്ചായത്ത് - ദൗത്യവും നയവും
ചെങ്ങളായി ഗ്രാമപഞ്ചായത്തിനെ ഒരു പൂർണ്ണ ജനസൗഹൃദ പഞ്ചായത്താക്കി മാറ്റുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന നയം. ഇതിനായി താഴെ പറയുന്ന തത്ത്വങ്ങളിലൂന്നിയാണ് പഞ്ചായത്തിന്റെ പ്രവർത്തനം:
- സമ്പൂർണ്ണ ഗുണമേന്മ പരിപാലനം: സമയബന്ധിതമായി സമ്പൂർണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കുക.
- സേവനങ്ങളും വികസന പദ്ധതികളും: പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യമായും കൃത്യമായും ലഭ്യമാക്കുക.
- ജനസന്തൃപ്തിയും പുരോഗതിയും: ജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയും ഉറപ്പുവരുത്തുക.
- കാലികമായ അവലോകനം: ഗുണമേന്മ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ച് മെച്ചപ്പെടുത്തലുകൾ വരുത്തുക