*ബീക്കൺ ടൗൺ ശുചീകരണം നടത്തി*
October 3, 2026
*ബീക്കൺ ടൗൺ ശുചീകരണം നടത്തി*
ഗാന്ധിജയന്തി ദിനത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവാ, പ്രോജക്ട് ബീക്കൺ ടൗൺ, വർണോദയം എന്നീ പദ്ധതികളുടെ ഭാഗമായി ശുചീകരണം നടത്തി. ബീക്കൺ ടൗണായി തിരഞ്ഞെടുത്ത ചെങ്ങളായി ടൗണിൻ്റെ നാലാംഘട്ട ശുചീകരണ പ്രവൃത്തിയാണ് നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി. നേതൃത്വം നൽകി. പഞ്ചായത്ത് മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, വ്യാപാരികൾ, നാട്ടുകാർ എന്നിവരടങ്ങുന്ന എൺപതോളം പേർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസും പരിസരവും ജീവനക്കാർ ശുചീകരിച്ചു.
തുടർന്ന് നിർമലം പുതുയുഗ ശുചിത്വ കേരളം ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ലൈവ് സ്ട്രീമിംഗ് പ്രദർശനം പഞ്ചായത്ത് ഹാളിൽ നടന്നു.