" ഇനി ഞങ്ങൾ പറയാം സോഷ്യൽ റിയാലിറ്റി ഷോ ”
കുടുംബശ്രീയും ദൂരദർശനും സംയുക്തമായി 2015 ഇൽ "ഇനി ഞങ്ങൾ പറയാം" എന്ന പേരിൽ ഒരു സോഷ്യൽ റിയാലിറ്റി ഷോ സംഘടിപ്പിച്ചു. കേരളത്തിലെ 14 ജില്ലകളിലെ സിഡിഎസ് കളിലായി നടത്തിയ റിയാലിറ്റി ഷോയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ആറാം സ്ഥാനം കൈവരിച്ചു . 5 ലക്ഷം രൂപ അവാർഡ് തുകയായി ലഭിക്കുകയും ചെയ്തു. കുടുംബശ്രീയുടെ ഉദ്ദേശലക്ഷ്യങ്ങളായ സാമൂഹിക സാമ്പത്തിക ശാക്തീകരണം,ജെൻഡർ എന്നീ മേഖലകളിലും കൂടാതെ ബാലസഭ, സംരംഭം, ജെ എൽ ജി തുടങ്ങി കുടുംബശ്രീയുടെ എല്ലാ മേഖലകളും ഈ റിയാലിറ്റി ഷോയുടെ ഭാഗമായി.
സി ഡി എസ് " സ്വയം പര്യാപ്തത "എന്ന സങ്കല്പത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ റിയാലിറ്റി ഷോയുടെ ലക്ഷ്യം