പഞ്ചായത്ത്

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ താലൂക്കില്‍ തളിപ്പറമ്പ ബ്ലോക്കിലാണ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെങ്ങളായി വില്ലേജ് പരിധിയിലുള്‍പ്പെടുന്ന ചെങ്ങളായി ഗ്രാമപഞ്ചായത്തിന് 67.33 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് നടുവിൽ,ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തുകളും, തെക്ക് ഭാഗത്ത് വളപട്ടണം പുഴയും പടിഞ്ഞാറ് ഭാഗത്ത് കുറുമാത്തൂർ ഗ്രാമപഞ്ചായത്തും കിഴക്കുഭാഗത്ത് ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുമാണ് . ചെങ്ങളായി ഗ്രാമപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത് ജനപ്രതിനിധികൾ അടങ്ങിയ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്:...

വിപിന ബി പി

പ്രസിഡൻ്റ്

കെ കെ രവി മാസ്റ്റർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു എം വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി വി രാജൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്മുക്കുട്ടി കെ സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധീഷ് ഇ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തളിപ്പറമ്പ താലൂക്ക്, കണ്ണൂർ ജില്ല, കേരളം.
വാര്‍ഡുകള്‍ : 20 ,  നിയമസഭാ മണ്ഡലം : ഇരിക്കൂർ , ലോകസഭാ മണ്ഡലം : കണ്ണൂർ
വില്ലേജുകള്‍ : ചെങ്ങളായി , ചുഴലി
ആകെ ജനസംഖ്യ (2011) : 30559
വിസ്തീർണ്ണം : 67.33 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നവീനശിലായുഗത്തിലെ ഗുഹകൾ മുതൽ സജീവമായ കർഷക സമരങ്ങൾ വരെ നീളുന്ന സമ്പന്നമായ ചരിത്രമാണ് ചെങ്ങളായിക്കുള്ളത്. കുന്നിൻമുകളിലെ ആദ്യകാല ജനപദങ്ങളിൽ നിന്നും പുഴയോരങ്ങളിലെ കാർഷിക സംസ്കാരത്തിലേക്കും, പിന്നീട് കുടിയേറ്റങ്ങളിലൂടെ ആധുനികമായ നാണ്യവിള കൃഷിയിലേക്കും ഈ പ്രദേശം വളർന്നു. ജന്മിത്വത്തിന് എതിരായ പോരാട്ടങ്ങളും, വളപട്ടണം പുഴ വഴിയുള്ള ജലഗതാഗതവും, വിദ്യാലയങ്ങളുടെയും ഗ്രന്ഥശാലകളുടെയും കടന്നുവരവും ഈ ഗ്രാമത്തിന്റെ സാമൂഹിക മാറ്റത്തിന് വേഗത കൂട്ടി. വൈവിധ്യമാർന്ന ആരാധനാലയങ്ങളും, തെയ്യം മുതൽ ഒപ്പന വരെയുള്ള കലാരൂപങ്ങളും ഈ പഞ്ചായത്തിലെ ശക്തമായ മതസൗഹാർദ്ദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും അടയാളങ്ങളാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 3, 2026

*ബീക്കൺ ടൗൺ ശുചീകരണം നടത്തി*

*ബീക്കൺ ടൗൺ ശുചീകരണം നടത്തി*ഗാന്ധിജയന്തി ദിനത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവാ, പ്രോജക്ട് ബീക്കൺ ടൗൺ, വർണോദയം എന്നീ പദ്ധതികളുടെ ഭാഗമായി ശുചീകരണം നടത്തി. ബീക്കൺ ടൗണായി തിരഞ്ഞെടുത്ത ചെങ്ങളായി ടൗണിൻ്റെ നാലാംഘട്ട ശുചീകരണ പ്രവൃത്തിയാണ് നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി. നേതൃത്വം...

കൂടുതൽ വായിക്കുക